പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഇന്ന് മുതല്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ട ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഇന്ന് മുതല്‍ ഡിസംബര്‍ 4 വരെ നടക്കും. ഡിസംബര്‍ 3 വരെയുള്ള പരിശീലനത്തില്‍ അനിവാര്യ കാരണങ്ങളാല്‍ പങ്കെടുക്കാനാകാത്തവര്‍ക്കാണ് ഡിസംബര്‍ 4ലെ പരിശീലനം.
നവംബര്‍ 30 ന് സെന്റ് പാട്രിക് സ്‌കൂള്‍ മാനന്തവാടി, ഡിസംബര്‍ 1 ന് പനമരം ഗവ. എച്ച്.എസ്.എസ്., 2 ന് സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന എച്ച്.എസ്.എസ്., 3 നും 4 നും കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പരിശീലനം. രാവിലെ 9.30 മുതല്‍ ഒരു മണി വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ വൈകീട്ട് 5 വരെയുമുള്ള രണ്ട് ഷെഡ്യൂളുകളിലായാണ് പരിശീലനം. ജില്ലാ ബ്ലോക്ക്തല ട്രൈനര്‍മാര്‍ നേതൃത്വം നല്‍കും. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിശീലന ക്ലാസുകള്‍ നടക്കുക.
നിയമനം ലഭിച്ച പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകള്‍ ഇ-ഡ്രോപ്പ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിച്ചിട്ടുണ്ട്. സ്ഥാപന മേധാവികളാണ് ഇ-ഡ്രോപ്പ് വെബ്സൈറ്റില്‍ നിന്ന് നിയമന ഉത്തരവ് ഡൗണ്‍ലോഡ് ചെയ്ത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ടത്. പരിശീലന കേന്ദ്രത്തിന്റെ സ്ഥലം, തീയ്യതി, സമയം എന്നിവ നിയമന ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് ലഭിച്ച മുഴുവന്‍ ഉദ്യോഗസ്ഥരും പരിശീലന ക്ലാസുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.