സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ച് ഒ.ഐ.ഒ.പി കാര്‍ഷിക പുരോഗമന മുന്നണി
ത്രിതല – നഗരസഭ തെരഞ്ഞെടുപ്പില്‍ ഒ.ഐ.ഒ.പിയുടെയും, കാര്‍ഷിക പുരോഗമന മുന്നണിയുടെയും പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് ഒഐ ഒ പി സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.
ജില്ലാ, ബ്ലോക്ക്,നഗരസഭ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഒഐഒപിയും കാര്‍ഷിക പുരോഗമന മുന്നണിയും പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.