ഗ്ലോബല്‍ കെഎംസിസി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങി

0

 

തൊണ്ടര്‍നാട് പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു.വയനാട് ജില്ലാ ഗ്ലോബല്‍ കെഎംസി സി യുടെ ഏകീകൃത മെമ്പര്‍ഷിപ്പിന്റെ പഞ്ചായത്ത് തല ഉദ്ഘാട നം പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസി കണ്‍വീനര്‍ റ്റി കെ ഹംസക്ക് നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പടയന്‍ അബ്ദുള്ള കൈമാറി.ചടങ്ങില്‍ ഗ്ലോബല്‍ കെഎംസിസി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി കെ സി അസീസ് കോറോം , പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് റ്റി മൊയ്തു, ജനറല്‍ സെക്രട്ടറി കേളോത്ത് അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസി ചെയര്‍മാന്‍ വി സി ഹമീദി ന്റെ അദ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസി പ്രസിഡന്റ് സിറാജ് മട്ടിലയം സ്വാഗതവും നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!