റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഉപവാസ സമരം നടത്തി

0

2018 21 എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്നില്‍ നിയമന കുറവില്‍ പ്രതിഷേധിച്ചുള്ള സൂചന ഉപവാസ സമരം നടത്തി.അസോസിയേഷന്‍ സെക്രട്ടറി അഖില്‍ ജോസഫ് സമരം
ഉദ്ഘാടനം ചെയ്തു.

ഏറ്റവും കുറവ് നിയമനം നടന്ന വയനാട് ലാസ്റ്റ് ഗ്രേഡ് ലിസ്റ്റില്‍ നിന്നും നിയമനക്കുറവ് പരിഹരിക്കുക, യൂണിവേഴ്‌സിറ്റി ലാസ്റ്റ് ഗ്രേഡ് നിയമനം നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് ലിസ്റ്റില്‍ നിന്നും നികത്തുക, സെക്രട്ടറിയേറ്റ് ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെ കോമ്പന്‍സേഷന്‍ ഒഴിവുകള്‍ അതാത് ജില്ലകള്‍ക്ക് നല്‍കുക, താല്‍ക്കാലിക ലാസ്റ്റ് ഗ്രേഡ് തസ്തികകള്‍ക്ക് പകരമായി സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കുക, അര്‍ഹതപ്പെട്ട എസ് ടി വാച്ച്മാന്‍ തസ്തികകള്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപവാസ സമരം സംഘടിപ്പിച്ചത്. മൂന്നുവര്‍ഷം ചെയ്യാനുള്ള ലിസ്റ്റില്‍ നിന്നും ഏറ്റവും പിന്നോക്കം നില്‍ക്കുന്ന വയനാട് ജില്ലയില്‍ നിന്നും 182 നിയമനം മാത്രമാണ് ഇതുവരെ നടന്നിരിക്കുന്നത്. 1700 പേരുടെ ലിസ്റ്റില്‍ നിന്നുമാണ് ഇത്രയും പേര്‍ക്ക് മാത്രം നിയമനം ലഭിച്ചത്. ഇതിനു പരിഹാരം കണ്ടില്ലെങ്കില്‍ ഒന്നാം തീയതി മുതല്‍ റിലേ സമരം തുടങ്ങാനാണ് എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ തീരുമാനം. സമരത്തില്‍ ചിത്ര തങ്കപ്പന്‍, എന്‍ കെ വിനീത, വിഷ്ണു പ്രസാദ്, അര്‍ജുന്‍ സി എസ്, എം എസ് സുധിന്‍, ജയ പ്രകാശ്, റ്റി എ ഉണ്ണി എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!