നിഷാസാബു നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിച്ചു
സുല്‍ത്താന്‍ ബത്തേരി മുന്‍നഗരസഭ ചെയര്‍മാന്‍ റ്റി.എല്‍ സാബുവിന്റെ ഭാര്യ നിഷാസാബു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.സാബു പ്രതിനിധാനം ചെയ്തിരുന്ന
23-ാം ഡിവിഷന്‍ കട്ടയാടാണ് നിഷാ സാബു മല്‍സരിക്കുന്നത്.സാബു കഴിഞ്ഞ അഞ്ചു വര്‍ഷം പിന്തുണച്ച ഇടതുപക്ഷവും, സ്വന്തം പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും കൈവിട്ടതോടെയാണ് സാബു ഭാര്യയെ മല്‍സര രംഗത്തിറക്കിയത്