മാവോയിസ്റ്റ് വേൽമുരുകന്റെ മൃതദേഹം സംസ്‌കരിച്ചു

0

മാവോയിസ്റ്റ് വേൽമുരുകന്റെ മൃതദേഹം സംസ്‌കരിച്ചു. പുലർച്ചെ 5.30 ഓടെ തേനി പെരിയ പാളയത്തിലാണ് സംസ്‌കരിച്ചത്. മൃതദേഹത്തിന് കേരള പൊലീസ് ഗോപാലപുരം വരെ എസ്‌കോർട് നൽകി. തമിഴ്‌നാട് പൊലീസ് അകമ്പടിയിലാണ് തേനിയിലേക്ക് കൊണ്ടുപോയി.

വേൽമുരുകൻ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് സഹോദരൻ അഡ്വ. മുരുകൻ ആരോപിച്ചു. ഏറെ അടുത്ത് നിന്ന് വെടിയുതിർത്തതിന്റെ പാടുകൾ ശരീരത്തിലുണ്ടെന്നും പൊലീസ് മൃതദേഹം പൂർണമായി കാണിക്കാൻ തയാറായില്ലെന്നും മുരുകൻ ആരോപിച്ചു.

വേൽമുരുകന്റെ പോസ്റ്റ്‌മോർട്ടം നടക്കുന്ന കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയതായിരുന്നു സഹോദരൻ.അതേസമയം, ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ട് വിവിധ സംഘങ്ങളായി തിരച്ചിൽ നടത്തുകയാണ്.

ബാലിസ്റ്റിക്ക് സംഘം സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഏറ്റുമുട്ടലിനിടെ പരുക്കേറ്റെന്ന് കരുതപ്പെടുന്ന മാവോയിസ്റ്റ് കേഡർ വനത്തിൽ തന്നെയുണ്ടെന്നാണ് തണ്ടർബോൾട്ട് നിഗമനം.

Leave A Reply

Your email address will not be published.

error: Content is protected !!