സ്വകാര്യ മെഡിക്കല്‍ കോളേജ് ആയ ഡിഎം വിംസിലേക്ക് വിവിധ സ്ഥലങ്ങളില്‍ നിന്നും ഓരോ മണിക്കൂര്‍ ഇടവിട്ട് സര്‍വ്വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി.കെഎസ്ആര്‍ടിസിയുടെ പുതിയ സംരംഭമായ അണ്‍ലിമിറ്റഡ് ജനത സര്‍വ്വീസ് ആണ് ഇത്തരത്തില്‍ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി,കല്‍പ്പറ്റ,പടിഞ്ഞാറത്തറ എന്നിവിടങ്ങളില്‍ നിന്ന് സര്‍വ്വീസ് ആരംഭിച്ചത്.സര്‍വീസുകളുടെ ഔദ്യോഗിക ഉദ്ഘാടനവും ഫ്‌ളാഗ് ഓഫ് കര്‍മ്മവും കല്‍പ്പറ്റ എംഎല്‍എ സി.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീര്‍ അധ്യക്ഷനായിരുന്നു.എജിഎം സൂപ്പി കലങ്കോടന്‍,മൂപ്പനാട് പഞ്ചായത്ത് പ്രസിഡന്റ് യമുന,മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്,മൂപ്പനാട് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ യഹ്യാഖാന്‍ തലക്കല്‍,വാര്‍ഡ് മെമ്പര്‍ പി.സി ഹരിദാസ്,കെഎസ്ആര്‍ടിസി നോര്‍ത്ത് സോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി.വി രാജേന്ദ്രന്‍,കെഎസ്ആര്‍ടിസി ഡയറക്ടര്‍ സി.എം ശിവരാമന്‍, കോളേജ് ഡീന്‍ ഡോ.ഗോപകുമാരന്‍ കര്‍ത്ത,മെഡിക്കല്‍ സൂപ്രണ്ട് ഡോ.മനോജ് നാരായണന്‍,എജിഎം ഡോ.ഷാനവാസ് പള്ളിയാല്‍,എച്ച്ആര്‍ സീനിയര്‍ മാനേജര്‍ സംഗീത സൂസന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.