സെക്ടർ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചു

0
ജില്ലയിൽ സെക്ടർ മജിസ്ട്രേറ്റുമാരായി നിയമനം ലഭിച്ച കൃഷി ഓഫീസർമാരുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചു. ഇനി മുതൽ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ മജിസ്ട്രേറ്റ് എന്ന നിലയിൽ സേവനം അനുഷ്ഠിക്കേണ്ടതുള്ളുവെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. മറ്റ് ദിവസങ്ങളിൽ അതത് ഓഫീസിലെ ദൈനംദിന പ്രവൃത്തികൾ നടത്താവുന്നതാണ്. ഇവരുടെ അഭാവത്തിൽ മറ്റ് സെക്ടർ മജിസ്ട്രേറ്റുമാർ മജിസ്റ്റീരിയൽ ചുമതല പൂർണ്ണമായും ഏറ്റെടുക്കണം. സെക്ടർ മജിസ്ട്രേറ്റുമാരുടെ റിസർവ്വ് ലിസ്റ്റ് സർക്കാർ അംഗീകരിച്ച് ഉത്തരവാകുന്നതോടെ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് മജിസ്റ്റീരിയൽ സേവനത്തിൽ നിന്ന് മാറി നിൽക്കാവുന്നതാണ്. എന്നാൽ സേവനത്തിൽ നിന്ന് വിട്ട് നിൽക്കാൻ ഉദ്ദേശിക്കുന്നവർ നോഡൽ ഓഫീസർമാർക്ക് മുൻകൂറായി വിവരം നൽകണം. ഈ സന്ദർഭങ്ങളിൽ ഓരോ തദ്ദേശ സ്ഥാപന പരിധിയിലെയും സെക്ടർ മജിസ്ട്രേറ്റുമാർക്കായിരിക്കും പൂർണ്ണമായ മജിസ്റ്റീരിയൽ ചുമതല. അത്യാവശ്യ ഘട്ടത്തിൽ മാത്രം റിസർവ്വ് ലിസ്റ്റിലുള്ള സെക്ടർ മജിസ്ട്രേറ്റുമാരുടെ സേവനം വിട്ട് നൽകും.
കോവിഡ് പ്രതിസന്ധിയിൽ ജില്ലയിൽ 144 പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കൃഷി ഓഫീസർമാരെയും അധ്യാപകരെയും സെക്ടർ മജിസ്ട്രേറ്റുമാരായി നിയമിച്ചത്. എന്നാൽ കർഷകർക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ തടസ്സം നേരിടുന്നതിനാലാണ്   കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ ഇത്തരത്തിൽ  ക്രമീകരിച്ചത്.
Leave A Reply

Your email address will not be published.

error: Content is protected !!