ആശാ വര്‍ക്കര്‍മാരെ ആദരിച്ചു
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എടവക പഞ്ചായത്തിലെ ആശാ വര്‍ക്കര്‍മാരെ നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്ക് ആദരിച്ചു.മാനന്തവാടി നിയോജക മണ്ഡലം എംഎല്‍എ ഒ.ആര്‍.കേളു ആശാ വര്‍ക്കര്‍മാരെ മൊമന്റോ നല്‍കി ആദരിച്ചു.
ബാങ്ക് പ്രസിഡന്റ് മനു ജി കുഴിവേലി അധ്യക്ഷനായി..ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ .അഭിലാഷ് മുഖ്യാഥിതിയായി .യോഗത്തിന് ബാങ്ക് വൈസ് പ്രസിഡന്റ് ശ്രീ.എം .പി .വത്സന്‍ സ്വാഗതവും ,ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് ശ്രീ രാജു മാത്യു നന്ദിയും പറഞ്ഞു .