ഭക്ഷണവും, ബേക്കറി കിറ്റുകളും വിതരണം ചെയ്തു
തരുവണയില്‍ കോവിഡ് മരണമുണ്ടായ പള്ളിയാല്‍ കോളനി, അമ്പലക്കുന്ന് കോളനികളില്‍ ക്വാറന്റീനില്‍ കഴിയുന്ന ആളുകള്‍ക്ക് വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രം പി.കെ.കെ ഗ്രൂപ്പിന്റെ സഹകരണത്തോടെ ഭക്ഷണവും, ബേക്കറി കിറ്റുകളും വിതരണം ചെയ്തു.
പികെകെ ബേക്കറി പ്രൊഡക്ഷന്‍ മാനേജര്‍ റഫീഖ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജോണ്‍സണ്‍ ജോസഫ്, ജോബിന്‍ വര്‍ഗ്ഗീസ്, സന്തോഷ് കാരയാട്, ഡ്രൈവര്‍ എകരത്ത് ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.