വിനുഷ രവിയെ നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്ക് ആദരിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മികച്ച രണ്ടാമത്തെ മലയാള സിനിമക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ കെഞ്ചിരസിനിമയിലെ നായിക ദ്വാരക പത്തില്‍ക്കുന്ന് സ്വദേശി വിനുഷ രവിയെ നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്ക് ആദരിച്ചു.
ബാങ്ക് ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ചേര്‍ന്ന യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് മനു ജി കുഴിവേലി അധ്യക്ഷനായി.മാനന്തവാടി നിയോജക മണ്ഡലം എം എല്‍ എ ഒ.ആര്‍.കേളു ഉദ്ഘാടനം നിര്‍വഹിച്ചു.ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ അഭിലാഷ് മുഖ്യാഥിതിയായി.ബാങ്ക് വൈസ് പ്രസിഡന്റ് എം .പി .വത്സന്‍ ,ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് രാജു മാത്യു തുടങ്ങിയവര്‍ സംസാരിച്ചു