പാരിസ്ഥിതികാനുമതി റദ്ദാക്കണം

0

മീനങ്ങാടി കുമ്പളേരി ആറാട്ടുപാറയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കുള്ള പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് റോക്ക് ഗാര്‍ഡന്‍ ടൂറിസം ക്ലബ്ബ് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വന്‍ ടൂറിസം സാധ്യതയുള്ള ആറാട്ടുപാറക്ക് സമീപം നാല് ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് നല്‍കാന്‍സര്‍ക്കാര്‍ അനുമതി നല്‍കിയത്. സ്റ്റേറ്റ് എന്‍വയണ്‍മെന്റല്‍ ഇംപാക്ട് അസ്സസ്‌മെന്റ് അതോറിറ്റിയാണ് ക്വാറിക്ക് അനുമതി നല്‍കിയത്. ചരിത്ര പ്രാധാന്യമുള്ള മുനിയറകള്‍, അപൂര്‍വ്വ ജൈവവൈവിധ്യം, ടൂറിസം ഡെസ്റ്റിനേഷന്‍, മകുടപ്പാറ , പാറപ്പാലം, അഞ്ച് ഗുഹകള്‍ എന്നിവയൊക്കെയാണ് സമീപത്തുള്ളത്. എന്നാല്‍ ഇതൊന്നുമില്ലന്നാണ് ഉത്തരവില്‍ പറയുന്നത്. 2014 വരെ ഇവിടെ ക്വാറി പ്രവര്‍ത്തിച്ചിരുന്നു. റോക്ക് ഗാര്‍ഡന്‍ ടൂറിസം ക്ലബ്ബ് ഇടപ്പെട്ട് നടത്തിയ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇത് നിരോധിച്ചു. ഇപ്പോള്‍ കെ.ജെ. ക്ലിപ്പി എന്നയാള്‍ക്ക് അനധികൃതമായും വസ്തുതകള്‍ മറച്ചുവെച്ചും നിയമങ്ങളും ഉത്തരവുകളും ലംഘിച്ചുമാണ് ക്വാറിക്കുള്ള അനുമതി നല്‍കിയിട്ടുള്ളത് എന്ന് ഇവര്‍ ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ക്ലബ്ബ് നേതൃത്വം നല്‍കുമെന്ന് ഇവര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!