കഞ്ചാവുമായി യുവാവ് പിടിയില്‍
ബാവലി എക്‌സൈസ് ചെക്‌പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി മാനന്തവാടി തവിഞ്ഞാല്‍ സ്വദേശിയായ പുത്തന്‍പുരക്കല്‍ വീട്ടില്‍ റോബിന്‍സ് പി.ടി(23)യെ എക്‌സൈസ് പിടികൂടി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഷറഫുദ്ദീന്‍.ടി,രാധാകൃഷ്ണന്‍.പി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളുടെ പക്കല്‍ നിന്നും 40 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജ്യോബിഷ് കെ.യു,വിപിന്‍ വില്‍സണ്‍,ബാബു ആര്‍.സി,ചന്ദ്രന്‍ പി.കെ എന്നിവര്‍ പങ്കെടുത്തു.