ഹരിത കേരള മിഷന്‍ ശുചിത്വമിഷനുമായി ചേര്‍ന്ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് ശുചിത്വ പദവി നല്‍കി. സംസ്ഥാന തല പ്രഖ്യാപനം ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ശുചിത്വ പദ്ധതി അവാര്‍ഡ് സംസ്ഥാന ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കെ.ഐ.തോമസ് മാസ്റ്ററില്‍ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി സ്വീകരിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിന്‍സി സണ്ണി ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ഒ.ദേവസ്യ, കെ.അയ്യപ്പന്‍, ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍ കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.