ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിന്റെ പുതിയ കെട്ടിട നിര്‍മാണപ്രവൃത്തിക്ക് തുടക്കമായി.കാലപഴക്കം നേരിട്ട കല്‍പ്പറ്റയിലെ നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാരിനെ ഹൃദയത്തിലേറ്റുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിലുള്ള അസഹിഷ്ണുതയിലാണ് യുഡിഎഫ്, ബിജെപി നേതൃത്വങ്ങള്‍ ഡിവൈഎഫ്ഐക്കാര്‍ക്കും കമ്യൂണിസ്റ്റ്കാര്‍ക്കുമെതിരെ അക്രമം അഴിച്ചുവിടുന്നതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കല്‍പ്പറ്റയില്‍ ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിന്റെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു റിയാസ്… പിഎസ്സി പരിശീലന ഹെല്‍പ്പ് ഡസ്‌ക്, ഡോര്‍മിറ്ററി സൗകര്യം എന്നിവയടക്കം ഒരുക്കി ആധുനിക രീതിയിലാണ് കെട്ടിടം നിര്‍മിക്കുന്നത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ യൂണിറ്റ് തലം മുതല്‍ വീടുകളില്‍ ഹുണ്ടികപ്പെട്ടിയടക്കം സ്ഥാപിച്ചാണ് സെന്റര്‍ നിര്‍മിക്കുന്നതിന് പണം കണ്ടെത്തുന്നത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് യൂത്ത് സെന്ററിന് തറക്കല്ലിട്ടു. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാന്‍സിസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ എ റഹീം, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം സി കെ ശശീന്ദ്രന്‍ എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി വി സഹദേവന്‍ എന്നിവര്‍ സംസാരിച്ചു.