വയനാട് മെഡിക്കല്‍ കോളേജ് എവിടെ ക്യാമ്പയിന് തുടക്കമായി
വയനാട് മെഡിക്കല്‍ കോളേജ്, ബി.ജെ.പി.പ്രക്ഷോഭത്തിലേക്ക്. ഈ ആവശ്യമുന്നയിച്ച് വയനാട് മെഡിക്കല്‍ കോളേജ് എവിടെ എന്ന ക്യാമ്പയിന്‍ സമരത്തിന് തുടക്കമായെന്ന് ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍.പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് 13 കേന്ദ്രങ്ങളില്‍ ബി.ജെ.പി.നേതൃത്വം നല്‍കുന്ന എന്‍.ഡി.എ പ്രതിഷേധ ധര്‍ണ്ണ നടത്തി.
വയനാട്ടില്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്ന കാര്യത്തില്‍ ഇടത്-വലത് മുന്നണികള്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്.തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ബാങ്ക് ലക്ഷ്യം പ്രവര്‍ത്തിക്കുന്നതല്ലാതെ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്ന കാര്യത്തില്‍ ഇടത്-വലത് മുന്നണികള്‍ വയനാടന്‍ ജനതയെ വഞ്ചിക്കുകയാണ്.നിലവില്‍ രണ്ട് സ്ഥലങ്ങള്‍ മെഡിക്കല്‍ കോളേജിനായി കണ്ടെത്തിയെങ്കിലും പല പല കാരങ്ങള്‍ പറഞ്ഞ് ഇടതും വലതും വീണ്ടും പുതിയ വിദ്യയുമായി ഇറങ്ങിയിരിക്കുയാണ്. ഒടുവില്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുമെന്ന് പറഞ്ഞെങ്കിലും ഇപ്പോഴും വ്യക്തത വരുത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ബി.ജെ.പി.നേതൃത്വം നല്‍കുന്ന എന്‍.ഡി.എ.പ്രക്ഷോഭ ക്യാമ്പയിന് തുടക്കം കുറിച്ചതെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ പറഞ്ഞു. മാനന്തവാടിയില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ സജി ശങ്കര്‍ ഉദ്ഘാടനം ചെയ്തു. ഷിംജിത്ത് കണിയാരം അദ്ധ്യക്ഷത വഹിച്ചു.ജി.കെ.മാധവന്‍, വില്‍ഫ്രെഡ് ജോസ്, ചന്ദ്രന്‍ ആനിത്തേരി, വിജയന്‍ ഒണ്ടയങ്ങാടി തുടങ്ങിയവര്‍ സംസാരിച്ചു