പാടിച്ചിറ പോസ്റ്റോഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും

0

മലബാര്‍ വന്യജീവി സങ്കേതത്തിനു ചുറ്റും ബഫര്‍ സോണ്‍ പ്രഖ്യാപിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറുക കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുക, ബഹുരാഷ്ട്ര കുത്തകകള്‍ക്കു വേണ്ടി നടപ്പിലാക്കുന്ന കാര്‍ഷികോല്‍പന്ന വാണിജ്യ വ്യാപാര കരാര്‍, കര്‍ഷക കരാര്‍ ബില്‍, ആവശ്യ സാധന ഭേദഗതി ബില്‍ എന്നിവ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് മുള്ളന്‍കൊല്ലി മണ്ഡലം കിസാന്‍ കോണ്‍ഗ്രസ് പാടിച്ചിറ പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

ധര്‍ണ്ണ കെ പി സി സി സെക്രട്ടറി കെ കെ അബ്രാഹം ഉല്‍ഘാടനം ചെയ്തു. കിസാന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷിനോജ് കളപ്പുര അദ്ധ്യക്ഷത വഹിച്ചു. കിസാന്‍ കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ വി.ടി തോമസ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വര്‍ഗ്ഗീസ് മുര്യന്‍കാവില്‍, ഗിരിജാ കൃഷ്ണന്‍, ജോയി വാഴയില്‍, സി കെ ജോര്‍ജ്, സ്റ്റീഫന്‍ പു കുടി, ശിവരാമന്‍ പാറക്കുഴി, മാത്യു ഉണ്യാപ്പള്ളി, സി ഡി തങ്കച്ചന്‍, പി.എ പ്രകാശന്‍, പി കെ ജോസ്, ജോസ് കുഴുപ്പില്‍, മനോജ് കടുപ്പില്‍ ജയിംസ് വടക്കേക്കര, ബാബു പാണം പറമ്പില്‍, ഇടമലവെള്ളപ്പന്‍, ബേബി നടക്കുഴ മത്തായി പുഞ്ചക്കര, ജോയി മങ്ങാട്ടുകുന്നേല്‍, തോമസ് കുഞ്ചറ്റക്കാട്ട്, ആന്റണി ചോലിക്കര ,സുനില്‍ എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!