എസ് വൈ എസ് പാതയോര സമരം നാളെ മുത്തങ്ങ മുതല്‍ ലക്കിടി വരെ

0

കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല
എസ് വൈ എസ് പാതയോര സമരം നാളെ മുത്തങ്ങ മുതല്‍ ലക്കിടി വരെ

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങള്‍ക്കെതിരെ എസ് വൈ എസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍   കോഴിക്കോട്, മലപ്പുറം ദേശീയ പാതയില്‍ നടത്തുന്ന  പാതയോര സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് ജില്ലയില്‍ മുത്തങ്ങ മുതല്‍ ലക്കിടി വരെ പാതയോര സമരം നാളെ .

54 കി മി ദൂരം മുഴുവന്‍ ടൗണുകളിലും ഇരുപതുപേര്‍ വീതമാണ് സമരത്തില്‍ പങ്കാളികളാകുക. വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന പാതയോര സമരം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും സമരത്തിന് മുത്തങ്ങയിലും ലക്കിടിയിലും ജില്ലാ കേബിനറ്റ് അംഗങ്ങളായ മുഹമ്മദ് സഖാഫി ചെറുവേരി, സി എം നൗഷാദ് കണ്ണോത്ത്മല, മുഹമ്മദലി സഖാഫി പുറ്റാട്, സുലൈമാന്‍ സഅദി, അസീസ് മുസ് ലിയാര്‍, നസീര്‍ കോട്ടത്തറ, ലത്വീഫ് കാക്കവയല്‍, ബഷീര്‍ സഅദി നെടുങ്കരണ, സുബൈര്‍ അഹ്‌സനി തരുവണ, സുലൈമാന്‍ അമാനി, അബ്ദുല്‍ ഗഫൂര്‍ സഖാഫി കുന്നളം എന്നിവരും കല്ലൂര്‍, നായ്ക്കട്ടി, മൂലങ്കാവ്, കോട്ടക്കുന്ന്, ചുങ്കം, സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര്യ മൈദാനി, ബീനാച്ചി, കൊളഗപ്പാറ, മീനങ്ങാടി, കാക്കവയല്‍, മുട്ടില്‍, കൈനാട്ടി, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ ബസ്റ്റാന്റ് പരിസരം, പുതിയ സ്റ്റാന്റ്, ഫയര്‍‌സ്റ്റേഷന്‍, ഫലാഹ് നഗര്‍, വെള്ളാരംകുന്ന്, ചുണ്ടേല്‍, വൈത്തിരി, പഴയ വൈത്തിരി, തളിപ്പുഴ എന്നീ സ്ഥലങ്ങളില്‍ സോണ്‍, സര്‍ക്കിള്‍ ഭാരവാഹികളും നേതൃത്വം നല്‍കും     പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന അന്താരാഷ്ട്ര വിമനത്താവളമായ കോഴിക്കോട് എയര്‍പോര്‍ട്ടിനെതിരെ നടക്കുന്ന നീക്കങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഒന്നര മാസമായി എസ് വൈ എസ് ശക്തമായ സമരപരിപാടികളുമായി രംഗത്തുണ്ട്. സമരസംഗമം, നില്‍പുസമരം കുടുംബ സമരം തുടങ്ങിയവ നടന്നു. കേരളത്തിലെ മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും വിഷയത്തില്‍ ഗൗരവപൂര്‍വ്വം  ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് കത്തയച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന് ഈ വിഷയത്തില്‍ ഒരു ലക്ഷം ഇമെയിലുകളും അയക്കുന്നുണ്ട്.ആഗസ്റ്റില്‍ നടന്ന വിമാനാപകടത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നതാണ് പ്രധാന ആവശ്യം. റണ്‍വേ നീളം വര്‍ധിപ്പിക്കുക, ഇമാസ് സ്ഥാപിക്കുക, വിമാനങ്ങളുടെ പാര്‍ക്കിംഗ് സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഏപ്രണ്‍  വീതികൂട്ടുക തുടങ്ങിയ വിഷയങ്ങളിലും അടിയന്തര പരിഹാരങ്ങള്‍ കാണണം.വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലബാറില്‍ നിന്നുള്ള  പതിനായിരക്കണക്കിന് ജനങ്ങളുടെ ആശ്രയമായ കോഴിക്കോട് വിമാനത്താവളത്തിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്നതാണ് എസ് വൈ എസ് സമരമുഖത്ത് ഉയര്‍ത്തുന്ന പ്രധാന മുദ്രാവാക്യം.പ്രസ്ഥാനത്തിന്റെ പ്രവാസി ഘടകമായ ഐ സി എഫും ഗള്‍ഫ് രാജ്യങ്ങളില്‍ സജീവമായി സമര രംഗത്തുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!