പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ്  കേന്ദ്ര നയത്തില്‍ പ്രതിഷേധിച്ച് വഞ്ചനാദിനം ആചരിച്ചു      

0

പൂഴിത്തോട് ബദല്‍ റോഡിന്റെ വനത്തിലൂടെയുള്ള 8.25കിമി ദൂരം റോഡ് നിര്‍മ്മിക്കുന്നതിനാവശ്യമായ അനുമതി നല്‍കാത്ത കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ നിഷേധാകത്മക നയത്തില്‍ പ്രതിഷേധിച്ച് തറക്കല്ലിട്ട തിന്റെ 26ാം വാര്‍ഷിക ദിനമായ ഇന്നലെ രാത്രിയില്‍ 10 മിനിട്ട് ലൈറ്റ് അണച്ച് മെഴുകുതിരി കത്തിച്ച് പടിഞ്ഞാറത്തറയിലെയും പ്രാന്തപ്രദേശങ്ങളിലെയും ജനങ്ങള്‍ വഞ്ചനാദിനമായി ആചരിച്ചു.

 

കഴിഞ്ഞ 26 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഈ റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരളാ ഗവണ്‍മെന്റില്‍ നിന്ന് ഒരു അപേക്ഷയും, ഡി.പി.ആര്‍ അടക്കമുള്ള മുഴുവന്‍ രേഖകളും കേന്ദ്രത്തിന് നല്‍കുന്നത് എന്നത് വളരെ ശ്രദ്ധേയമാണ്. താമരശ്ശേരി ചുരം നവീകരണത്തിനു കഴിഞ്ഞ വര്‍ഷം 2 ഏക്കര്‍ വനഭൂമി സംസ്ഥാന ഗവണ്‍മെന്റിന് നല്‍കിയതു പുതിയ എന്‍.ഡി.എ ഗവണ്‍മെന്റിന്റെ വികസന നയമാണ് സൂചിപ്പിക്കുന്നത്, എ.ന്‍.ഡിഎ ഗവണ്‍മെന്റ് വന്നതിനുശേഷം ആദ്യമായാണ് സംസ്ഥാന ഗവണ്‍മെന്റ് കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിക്കുന്നത്. ബഹുമാനപ്പെട്ട വയനാട് എം പി രാഹുല്‍ ഗാന്ധി വടകര എം.പി കെ.മുരളീധരന്‍ ,കേന്ദ്ര മന്ത്രി വി.മുരളീധരന്‍, കല്‍പ്പറ്റ എംഎല്‍എ സി.കെ ശശിന്ദ്രന്‍ എന്നിവര്‍ക്ക് ബദല്‍ റോഡ് വികസന സമിതി നിവേദനം നല്‍കി. സി.പി.എം,ബി.ജെ.പി ,കോണ്‍ഗ്രസ്സ് ,മുസ്ലീംലീഗ്, കേരളാ കോണ്‍ഗ്രസ്സ്, സി പി ഐ അടക്കമുള്ള എല്ലാ രാഷ്ട്രിയ കക്ഷികളും സാമൂഹ്യ പ്രവര്‍ത്തകരും മത സംഘടനാ നേതാക്കളും വര്‍ഷങ്ങളായി ഒറ്റക്കെട്ടായി ബദല്‍ റോഡിനായി മുറവിളി ഉയര്‍ത്തുന്നുണ്ട്. വഞ്ചനാദിനാചരണത്തിന് റോഡ് വികസന സമിതി ചെയര്‍മാന്‍ കെ.എ ആന്റണി ,വൈസ് ചെയര്‍മാന്‍ ജോസഫ് കാവലം, റ്റി.പി കുര്യക്കോസ്, അഡ്വ ജോര്‍ജ് വാതുപറമ്പില്‍, കെ.വി റജി, ടോമി മാത്യു ,ജോണ്‍സണ്‍ പി.യു, ലോറസ് കെ.ജെ,സിബി ജോണ്‍, ജിനിഷ് എളമ്പശ്ശേരി, ബിനോയ് ജോസഫ്, സതീഷ് പോള്‍, ജോണ്‍സണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.അടുത്ത ഒക്ടോബര്‍ രണ്ടിന് പടിഞ്ഞാത്തറയില്‍ ജനകീയ സംഗമം നടത്തുന്നതാണെന്ന് നേതാക്കള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!