ഓഗസ്റ്റ് 29ന് സ്‌കൂള്‍ അടയ്ക്കും. സെപ്റ്റംബര്‍ 8ന് വിദ്യാര്‍ത്ഥികള്‍ വീണ്ടും ക്ലാസ് മുറികളിലേക്കെത്തും.ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍ 18 വരെ നടക്കും. പിന്നീട് ഡിസംബര്‍ 19 മുതല്‍ ക്രിസ്മസ് അവധി ആരംഭിച്ച് ഡിസംബര്‍ 29ന് ക്ലാസുകള്‍ വീണ്ടും ആരംഭിക്കും.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രായോഗിക പരീക്ഷ 2026 ജനുവരി 22ന് ആരംഭിക്കും. പ്ലസ് വണ്‍, പ്ലസ്ടു മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ 23 വരെയാണ് നടക്കുക.വര്‍ഷത്തിലെ പ്രധാനമായ പരീക്ഷയായ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 2ന് തുടങ്ങും, 30ന് അവസാനിക്കും. തുടര്‍ന്ന് മാര്‍ച്ച് 31ന് മധ്യവേനലവധിക്കായി സ്‌കൂളുകള്‍ അടയ്ക്കും.
ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ
