എം എല്‍ എ ഫണ്ട് അനുവദിച്ചു

0

ഐ.സി.ബാലകൃഷ്ണന്‍ എ.എല്‍.എയുടെ ആസ്തി വികസന നിധിയില്‍ നിന്ന് പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിലെ കേളക്കവല-കുളിയന്‍മൂല-പള്ളിത്താഴെ റോഡ് സൈഡ് പ്രൊട്ടക്ഷന്‍ മണ്ണ് ഫില്ലിംഗ് പ്രവൃത്തിയ്ക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപയും, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിലെ ഓണാട്ടുകവല-അയ്യറ്റത്തില്‍ കവല റോഡ് ടാറിംഗ് കോക്രീറ്റിംഗ് പ്രവര്‍ത്തിയ്ക്ക് ഇരുപത് ലക്ഷം രൂപയും അനുവദിച്ചു. പെരിക്കലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് സ്‌കൂള്‍ ബസ് വാങ്ങുതിന് പതിനെട്ട് ലക്ഷം രൂപയും, അമ്പലവയല്‍ ഗവ.എല്‍.പി.സ്‌കൂള്‍, പൂതാടി ഗവ.യു.പി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങള്‍ക്ക് സ്‌കൂള്‍ ബസ് അനുവദിക്കുതിന് പതിനേഴ് ലക്ഷം രൂപ വീതവും. അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ അമ്പലവയല്‍ പഞ്ചായത്ത് ടൗണ്‍ വയോജന മന്ദിരം നിര്‍മ്മിക്കുതിന് പത്ത് ലക്ഷം രൂപയുമാണ് അനുവദിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!