സുല്‍ത്താന്‍ ബത്തേരി മാനിക്കുനിയില്‍ കുരങ്ങുശല്യം രൂക്ഷം

0

കുരങ്ങ് ശല്യത്താല്‍ പൊറുതിമുട്ടി സുല്‍ത്താന്‍ ബത്തേരി മാനിക്കുനി പ്രദേശവാസികള്‍. കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ സ്വത്തുക്കള്‍ നശിപ്പിക്കുന്നതിനൊപ്പം ജീവനും ഭീഷണിയാവുകയാണ്. വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും പട്ടിക താഴേക്ക് എറിഞ്ഞ് പ്രദേശവാസിയായ 75 കാരി ചോനായില്‍ സൈനബയുടെ തലയ്ക്ക് പരുക്കേറ്റു.

ഇന്ന് രാവിലെ വീടിനു പുറത്ത് സൈനബ നില്‍ക്കുമ്പോഴാണ് വീടിനു മുകളില്‍ നിന്നും കുരങ്ങുകള്‍ പട്ടിക താഴേക്ക് ഇട്ടത്. പട്ടിക കൊണ്ട് സൈനബയുടെ തല മുറിയുകയും ചെയ്തു. ഇത്തരത്തില്‍ കുരങ്ങുകളുടെ ഉപദ്രവം മനുഷ്യര്‍ക്കു നേരെയും തിരിഞ്ഞതോടെയാണ് മാനിക്കുനിയിലെ കുടുംബങ്ങള്‍  എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരിക്കുന്നത്. കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ കൃഷികളും വീടിനു പുറത്ത് സൂക്ഷിക്കുന്ന സാധനങ്ങളും നശിപ്പിക്കുന്നതും എടുത്തു കൊണ്ടു പോകുന്നതും പതിവാണ്. വീടിന്റെ മേല്‍ക്കൂരയില്‍ പതിച്ച ഓടുകളടക്കം ഇളക്കി മാറ്റി താഴെയിടുകയാണ്. നാളുകളേറെയായി കുരങ്ങ് ശല്യത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെടാന്‍ തുടങ്ങിയിട്ട്. എന്നാല്‍ യാതൊരു പരിഹാരവും കാണാതിരുന്നവര്‍ ഇന്ന് ഒരാള്‍ക്ക് പരിക്കേറ്റപ്പോഴാണ് കൂട് സ്ഥാപിക്കാന്‍ തന്നെ തയ്യാറായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ശല്യക്കാരായ കുരങ്ങുകളെ പിടികൂടി പ്രദേശത്തു നിന്നും നീക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!