ഓണമടുത്തതോടെ പച്ചക്കറി വില ഉയര്‍ന്നു

0

ബീന്‍സ്, ക്യാരറ്റ്, ചെറിയുള്ളി, പച്ചമുളക്, പയര്‍ തുടങ്ങിയ ഇനങ്ങള്‍ക്കാണ് വില ഉയര്‍ന്നിരിക്കുന്നത്. അതേ സമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പച്ചക്കറികള്‍ക്ക് വില കുറവാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.പത്ത് ശതമാനംമുതല്‍ 30 ശതമാനംവരെയാണ് വില വര്‍ദ്ധിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ച വരെ വിലകുറവായിരുന്ന പച്ചക്കറി ഇനങ്ങള്‍ക്കാണ് ഇപ്പോള്‍ വില ഉയര്‍ന്നിരിക്കുന്നത്. അവശ്യ വസ്തുക്കളായ ഊട്ടി ബീന്‍സ്, ക്യാരറ്റ്, വെണ്ട, തക്കാളി, ചെറിയുള്ളി, സവാള, പച്ചമുളക്, പയര്‍ തുടങ്ങിയ ഇനങ്ങള്‍ക്കാണ് വില ഉയര്‍ന്നിരിക്കുന്നത്. 50 രൂപയുണ്ടായിരുന്ന ഊട്ടി ബീന്‍സിന് 80 രൂപയും, 50 രൂപയായിരുന്ന ക്യാരറ്റിന് 70 രൂപയും, 40 രൂപയായിരുന്ന പച്ചമുളകിനും പയറിനും 60 രൂപയായും വില ഉയര്‍ന്നു. ഇതിനു പുറമെ സവാള, ചെറിയുള്ളി, കോവക്ക, തക്കാളി,കിഴങ്ങ്, വെണ്ട, ക്യാരറ്റ് തുടങ്ങിയ ഇനങ്ങള്‍ക്കും വില വര്‍ദ്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!