ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ വരുമാനമില്ലെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് കറങ്ങാന്‍ പുത്തന്‍ വാഹനം.ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് കോവിഡ് പ്രതിസന്ധികാലത്ത് പതിമൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന വാഹനം റോഡിലിറക്കിയത്.ഡിടിപിസിയുടെ മുഴുന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളും മാസങ്ങളോളമായി അടച്ചിട്ടിരിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരുടെ ധൂര്‍ത്ത്.
കഴിഞ്ഞ നാല്മാസത്തിലധികമായി ജില്ലയിലെ ഡിടിപിസി ക്ക് കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്.ഇവിടങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തു വരുന്ന നൂറുകണക്കിന് ജീവനക്കാരുടെ കൂലി നേര്‍പകുതിയായി ഇതിനോടകം വെട്ടിക്കുറച്ചു.സെക്യൂരിറ്റിജീവനക്കാരെ മുഴുവന്‍ പിരിച്ചു വിട്ടു.ടൂറിസം കേന്ദ്രങ്ങളിലെ നവീകരണപ്രവൃത്തികളെല്ലാം സാമ്പത്തിക പ്രതിസന്ധികാരണം നിര്‍ത്തിവെച്ചു.സ്ഥിരം ജീവനക്കാരുടെ ഡിഎ കുടിശ്ശിക ഇനിയും നല്‍കിയിട്ടില്ല.24 വര്‍ഷത്തോളം സേവനം ചെയ്തുപിരിഞ്ഞവര്‍ക്ക് പോലും യാതൊരാനുകൂല്യവും നല്‍കിയിട്ടുമില്ല.ഈ പ്രതിസന്ധികള്‍ക്കെല്ലാമിടയിലാണ് 13 ലക്ഷത്തിലധികം വിലവരുന്ന പുതിയ വാഹനം ഡിടിപിസി കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.നിലവില്‍ ഓഫീസ് കാര്യങ്ങള്‍ക്ക് രണ്ടും എടക്കല്‍.കുറുവ കേന്ദ്രങ്ങളില്‍ ഓരോന്ന് വീതവും വാഹനമുണ്ടെന്നിരിക്കെയാണ് അഞ്ചാമത്തെ വാഹനം വാങ്ങിയിരിക്കുന്നത്.പ്രളയത്തിന് ശേഷം നഷ്ടത്തിലായ സ്ഥാപനത്തെ ഇനിയും കരകയറ്റാനാവാത്തത് ഉന്നത ഉദ്യോഗസ്ഥരുടെ ധൂര്‍ത്ത് കാരണമാണെന്നാണ് ആരോപണമുയരുന്നത്.