ബീനാച്ചി പനമരം റോഡ് ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം

0

ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളില്‍ ഒന്നായ ബീനാച്ചി പനമരം റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം. ഇന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. റോഡ് നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നതിന്നെതിരെ  പ്രതിഷേധം ശക്തമായിരുന്നു.

ബീനാച്ചി മുതല്‍ പനമരം വരെയുള്ള 22 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയാണ് ഡിസംബറിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനമായിരിക്കുന്നത്. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരനെ വിളിച്ചു വരുത്തി നടത്തിയ ചര്‍ച്ചയിലാണ് ഡിസംബറിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചത്.കരാറുകാരനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. 2018ലാണ് റോഡിന്റെ വീതികൂട്ടിയുള്ള  ടാറിംഗ് പ്രവര്‍ത്തികള്‍ ആരംഭിച്ചത്.ഒന്നര  വര്‍ഷമായിട്ടും നിര്‍മ്മാണ പ്രവര്‍ത്തി പാതിവഴിയിലാണ്.കരാറുകാരുടെ അനാസ്ഥയാണ് ഇതിന് കാരണം.  യാത്രക്കാര്‍ ഇതുമൂലം വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ഈ സാഹചര്യത്തില്‍ റോഡ് കടന്നു പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ ജന രോഷം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നൈയിലുള്ള കരാറുകാരനെ വിളിച്ചു വരുത്തി, റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!