അപൂര്‍വ്വമായ ക്യാമറകള്‍ നിധിപോലെ കാത്ത് സൂക്ഷിച്ച് ബേബി
ഒരു ലോക ഫോട്ടോഗ്രാഫി ദിനംകൂടി കടന്ന് പോകുമ്പോള്‍പഴയകാല ക്യാമറകളും മറ്റ് അനുബന്ധ ഉപകരണങ്ങളും നിധിപോലെ കാത്ത് സൂക്ഷിക്കുകയാണ് മാനന്തവാടി എരുമത്തെരുവ് മേമന ബേബി.ഇപ്പോള്‍ വര്‍ഷങ്ങളായി ചിത്രങ്ങള്‍ എടുക്കാറില്ലെങ്കിലും അപൂര്‍വ്വങ്ങളായ ക്യാമറകള്‍ കാത്ത് സൂക്ഷിക്കുകയാണ് ഈ എഴുപത്തിമൂന്ന്കാരന്‍.35 വര്‍ഷം മുമ്പാണ് ബേബിക്ക് ഫോട്ടോഗ്രാഫിയില്‍ താത്പര്യം ഉണ്ടാകുന്നത്.പഴയകാലഫോട്ടോഗ്രാഫിയാണ് ഏറെ മൂല്യമുള്ള തെന്നും സാഹസികമായും മറ്റും പകര്‍ത്തിയ ചിത്രങ്ങള്‍ കാണുന്നതിന് ദിവസങ്ങള്‍ കാത്തിരുന്നതുമെല്ലാം വേറിട്ട അനുഭവമായിരുന്നുവെന്നും ഇന്നെല്ലാം വിരല്‍ തുമ്പില്‍ ആണെന്നുമാണ് ബേബിയുടെ അഭിപ്രായം.
പിന്നീട് വര്‍ഷങ്ങളോളം നല്ല ഫോട്ടോ തേടിയുള്ള അലച്ചിലായിരുന്നു. വനത്തിനുള്ളിലും മറ്റും ദിവസങ്ങളോളം മരത്തിലും മറ്റും കഴിച്ച് കുട്ടിയാണ്അമൂല്യങ്ങളായ ചിത്രങ്ങള്‍ പകര്‍ത്തിയത്,ബ്‌ളാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ കാണണമെങ്കിലും വിലയിരുത്തണമെങ്കിലും ദിവസങ്ങളോളം കാത്തിരിക്കണം, അന്ന് ഏറണാകുളത്തേ ലാബില്‍ ഫിലിം അയച്ച് കൊടുത്ത് വേണം ഫോട്ടോ ലഭിക്കാന്‍.ഇപ്പോള്‍ വര്‍ഷങ്ങളായി ചിത്രങ്ങള്‍ എടുക്കാറില്ലെങ്കിലും അപൂര്‍വ്വങ്ങളായ ക്യാമറകള്‍ കാത്ത് സൂക്ഷിക്കുകയാണ് ഈ എഴുപത്തിമൂന്ന്കാരന്‍.ഇതില്‍ ഏറ്റവും അമൂല്യമായത്, 2002 ല്‍ നിക്കോണ്‍ വേള്‍ഡ് ഫോട്ടോഗ്രാഫി അവാര്‍ഡില്‍ ബേബിയെയും തിരഞ്ഞെടുത്താണ്, പക്ഷി തേന്‍കൂടിക്കുന്ന ചിത്രമാണ് അന്ന് അവാര്‍ഡിനര്‍ഹമായത്, ഒരു ചിത്രത്തിനായി നിരവധി റോളുകള്‍ ഉപയോഗിക്കേണ്ടി വന്നതും ബേബി ഓര്‍ക്കുന്നു, പ്രകൃതി, ജെല്ലിക്കെട്ട്, കാളയോട്ട മതസരം എന്നിവയുടെ ചിത്രങ്ങളാണ് കൂടുതല്‍ പകര്‍ത്തിയിട്ടുള്ളത്, ആഴ്ചപതിപ്പുകളുടെ കവര്‍ പേജുകളിലേക്കും വര്‍ഷങ്ങളായി ചിത്രങ്ങള്‍ നല്‍കിയിരുന്നു.നിക്കോണ്‍ തങ്ങളുടെ മാസികയില്‍ ലോക പ്രശസ്തമായ ചിത്രങ്ങളില്‍ ബേബിയുടെ ചിത്രങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു, പഴയകാലഫോട്ടോഗ്രാഫിയാണ് ഏറെ മൂല്യമുള്ള തെന്നും സാഹസികമായും മറ്റും പകര്‍ത്തിയ ചിത്രങ്ങള്‍ കാണുന്നതിന് ദിവസങ്ങള്‍ കാത്തിരുന്നതുമെല്ലാം വേറിട്ട അനുഭവമായിരുന്നുവെന്നും ഇന്നെല്ലാം വിരല്‍ തുമ്പില്‍ ആണെന്നും ബേബി പറഞ്ഞു.