കാട്ടാന പവര്‍ ടില്ലറും ഞാറ്റടിയും നശിപ്പിച്ചു

0

തിരുനെല്ലി പഞ്ചായത്തിലെ ഒന്നാം മൈല്‍  ആലുംമൂട്ടില്‍ ജോണ്‍സന്റെ മൂന്ന് ഏക്കറിലെ ഞാറ്റടിയും, കുടുബശ്രീയുടെ പവര്‍ ടില്ലറും കാട്ടാന തകര്‍ത്തു.പാട്ടത്തിനെടുത്ത മൂന്ന് ഏക്കര്‍ പാടം ടില്ലര്‍ ഉപയോഗിച്ച് നെല്‍കൃഷിക്കായി ഒരുക്കുന്നതിനിടയിലാണ് ആന ഞാറ്റടിയും ടില്ലറും പൂര്‍ണ്ണമായും നശിപ്പിച്ചത്.ഞാറ്റടി തകര്‍ന്നതോടെ ഈ വര്‍ഷത്തെ നെല്‍കൃഷി നടക്കാതെയായി.മുടക്കിയ പണം പൂര്‍ണമായും നഷ്ടമായി. പുതിയ ഞാറ് പാകി നടാനുള്ള സമയവും കഴിഞ്ഞു.പശുവളര്‍ത്തിയും പാട്ടത്തിന് കൃഷി നടത്തിയുമാണ് ജോണ്‍സന്‍ ഉപജിവനം നടത്തിയിരുന്നത്.   കഴിഞ്ഞ വര്‍ഷം പാട്ടത്തിനെടുത്ത് നടത്തിയ നെല്‍കൃഷി ആന നശിപ്പിച്ചതിന്റെ ബാധ്യത ഇനിയും തീര്‍ന്നിട്ടില്ല. അതിനിടയിലാണ് ഈ വര്‍ഷവും ലോണെടുത്ത് കൃഷിയിറക്കിയത്.സംഘത്തിന്റെ ടില്ലര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം ടില്ലറിനും സഭവിച്ചിട്ടുണ്ട്.നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കുന്നത് പത്ത് ശതമാനം പോലും വരില്ല.അതിനാല്‍ ബാക്കി തുക കൈയ്യില്‍ നിന്ന് എടുത്ത് വേണം ടില്ലര്‍ നന്നാക്കുവാന്‍.വന്യമൃഗശല്യത്താല്‍ തുടര്‍ച്ചയായി നാശനഷ്ടം സംഭവിച്ച തന്റെ കുടുംബത്തിന് വനംവകുപ്പ് മാന്യമായ നഷ്ട പരിഹാരം നല്‍കണമെന്നാണ് ജോണ്‍സണ്‍ ആവശ്യപ്പെടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!