കഞ്ചാവ് വില്‍പന  ബൈക്ക് കസ്റ്റഡിയിലെടുത്തു

0

അഞ്ചാംമൈല്‍ ടൗണിലും  പരിസരപ്രദേശങ്ങളിലും  വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് വില്‍പന നടത്തി വന്നിരുന്ന കാട്ടില്‍ വീട്ടില്‍ ഹൈദര്‍ അലി കെ.ടി (25)  എന്നയാള്‍ക്കെതിരെ 500 ഗ്രാം കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് എന്‍.ഡി.പി.എസ്പ്രകാരം കേസെടുത്തു. സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.ഇയാള്‍ ഉപയോഗിച്ചKL 01AM 722 ബജാജ് ഡിസ്‌കവര്‍ ബൈക്ക് കസ്റ്റഡിയിലെടുത്തു.മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീനും സംഘവുമാണ് പരിശോധന നടത്തിയത്.

വിദ്യാര്‍ഥികളെ അവരുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി കൗണ്‍സിലിംഗിന് ശേഷം വിട്ടയച്ചു . ഇയാള്‍ക്കെതിരെ ഇതിനുമുമ്പും മയക്കുമരുന്ന് കേസ് നിലവിലുണ്ട്.  സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിന്റോ സെബാസ്റ്റ്യന്‍, ഷാഫി.ഒ, ഹാഷിം.കെ,ജോബിഷ് കെ.യു എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!