കോവിഡ് : പ്രതിരോധസേന  മാനന്തവാടി സമരിറ്റന്‍സ്  ഉദ്ഘാടനം ചെയ്തു.

0

കോവിഡ്-19 വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നതിനും അപകടകരമായ സാഹചര്യങ്ങളെ നേരിടുന്നതിനുമായി  മാനന്തവാടി സമരിറ്റന്‍സ് എന്ന പേരില്‍ മാനന്തവാടി രൂപത സന്നദ്ധ സേന രൂപികരിച്ചു. രൂപതയുടെ 13 മേഖലകളില്‍ നിന്നായി 20 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ള വൈദികരും യുവജനങ്ങളും അടക്കം 402 അംഗങ്ങള്‍ ഉള്‍പ്പെടുന്ന സന്നദ്ധ സേനയാണ് രൂപീകരിച്ചത്.

രൂപത സാമൂഹ്യ സേവന വിഭാഗം ഡയറക്ടര്‍ ഫാ. പോള്‍ കൂട്ടാല ജനറല്‍ കോ-ഓര്‍ഡിനേറ്ററായുംസിഎംഎല്‍ഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനായില്‍ ജനറല്‍ മാനേജരായും കെസിവൈഎം  പ്രസിഡന്റ് ബിബിന്‍ ചെമ്പകര ജനറല്‍ ക്യാപ്റ്റനായും  എകെസിസി ഡയറക്ടര്‍ ഫാ. ആന്റോ മമ്പളളില്‍, കെസിവൈഎം  ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ചിറക്കത്തോട്ടത്തില്‍, എകെസിസി പ്രസിഡന്റ് ഡോ. സാജു കൊല്ലപ്പിള്ളില്‍,  സിഎംഎല്‍ പ്രസിഡന്റ് രഞ്ജിത്ത് മുതപ്ലാക്കല്‍ എന്നിവര്‍ കമ്മറ്റി അംഗങ്ങളായും  ഉളള കോഡിനേഷന്‍ കമ്മറ്റി മാനന്തവാടി സമരിറ്റന്‍സിന് രൂപതതലത്തില്‍ നേതൃത്വം നല്‍കും. മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നതിന് സംഘത്തിന് പ്രത്യേക പരിശീലനം നല്‍കും. മാനന്തവാടി രൂപത പരിധിയിലെ ഇടവകകളില്‍ കോവിഡ് മരണങ്ങള്‍ ഉണ്ടായാല്‍ ഈ ടീമിന്റെ സേവനം ലഭ്യമായിരിക്കും. ജാതി, മത വ്യത്യാസമില്ലാതെ മാനന്തവാടി രൂപതയുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന വിവിധ പ്രദേശങ്ങളില്‍  മാനന്തവാടി  സമരിറ്റന്‍സിന്റെ സേവനം ലഭ്യമാക്കുമെന്ന് രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോലിക്കല്‍ അറിയിച്ചു. മാനന്തവാടി രൂപത ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ മാര്‍ ജോസ് പൊരുന്നേടം പിതാവ് സേനാംഗങ്ങള്‍ക്കുള്ള പിപിഇ കിറ്റുകള്‍ ബിബിന്‍ ചെമ്പക്കര, രഞ്ജിത്ത് മുതുപ്ലാക്കല്‍ എന്നിവര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!