സന്നദ്ധരായവര്‍  രജിസ്റ്റര്‍ ചെയ്യണം

1

വയനാട് ജില്ലയിലെ വിവിധ താലൂക്കുകളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലും വയനാട് ജില്ല മോട്ടോര്‍ വാഹന വകുപ്പിന് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് സന്നദ്ധരായ വാഹനഉടമകളും ഡ്രൈവര്‍മാരും രജിസ്റ്റര്‍ ചെയ്യണമെന്ന് വയനാട് ആര്‍ടിഒ മനോജ് എസ് അറിയിച്ചു.

4 വീല്‍ ഡ്രൈവ്  ജീപ്പ്, കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങള്‍, സ്‌കൂള്‍ ബസുകള്‍, സ്റ്റേജ് കാരേജ് ബസുകള്‍, ടാക്‌സി, ഗുഡ്‌സ് വാഹനങ്ങള്‍, ടിപ്പറുകള്‍, വാട്ടര്‍ ടാങ്കറുകള്‍, ജനററേറ്റര്‍ വാന്‍, ആംബുലന്‍സ്, പ്രൈവറ്റ് 4 വീലര്‍ ജീപ്പുകള്‍, മണ്ണുമാന്തി യന്ത്രങ്ങള്‍ .സേവനങ്ങള്‍ക്ക് നിയോഗിച്ച വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് വാടക ലഭ്യമാക്കുന്നതായിരിക്കും. വെബ് സൈറ്റ്   www.mvdcares.me ബന്ധപ്പെടേണ്ട നമ്പര്‍ 8547639112

1 Comment
  1. Dhaneesh EV says

    Four wheel drive jeep und renewal thettiyathaan rto anuvadhikumengil irakan ready aanu 9387364455 is my number

Your email address will not be published.

error: Content is protected !!