വാരാമ്പറ്റ പുഴ കരകവിഞ്ഞു.

0

കൊച്ചറ പ്രദേശം വെള്ളപ്പൊക്ക ഭീഷണിയില്‍. ബാണാസുര ഡാം ഷട്ടര്‍ തുറന്നാല്‍ പ്രദേശത്തുള്ള ആളുകളെമാറ്റി താമസിക്കേണ്ടിവരും.നിലവില്‍ വെള്ളമുണ്ട പഞ്ചായത്തില്‍ പുളിഞ്ഞാല്‍ ഗവ:സ്‌കൂളിലും, തരുവണ ഗവ ഹൈസ്‌കൂളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.രണ്ട് ക്യാമ്പുകളിലുമായി 36 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണിയുള്ള കൊച്ചറ കോളനിയില്‍ വില്ലേജ് ഓഫീസര്‍ റഷീദ്, പഞ്ചായത്ത് സെക്രട്ടറി ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!