സിവില്‍ സര്‍വ്വീസ് വയനാടിന് അഭിമാനമായി മഞ്ജു ചന്ദ്രനും
ഈ വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 553-ാം റാങ്ക് കരസ്ഥമാക്കി കാട്ടിക്കുളം സ്വദേശിനി മഞ്ജു ചന്ദ്രന്‍ ബത്തേരി സ്വദേശി ഹസ്സന്‍ ഉസൈദിനൊപ്പം നാടിന്റെ അഭിമാനമായി .ഹോം ഗാര്‍ഡായ കാട്ടിക്കുളം ഓലിയോട് അറക്കല്‍ രാമചന്ദ്രന്റെയും,പത്മയുടേയും മകളാണ് മഞ്ജു.തിരുവനന്തപുരം നിയോ,എലൈറ്റ് തുടങ്ങിയിടങ്ങളിലാണ് മഞ്ജു പരിശീലനം നടത്തിയത്.മനു ചന്ദ്രന്‍ ഏക സഹോദരനാണ്.