കറന്നു കൊണ്ടിരിക്കുമ്പോള്‍ കടുവ പശുവിനെ ആക്രമിച്ചു കൊന്നു :കറവക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

0

കാട്ടിക്കുളം കോണവയലില്‍ കരിമ്പനക്കല്‍ അപ്പച്ചന്‍ രാവിലെ 6 മണിക്ക് തന്റെ പശുവിനെ കറന്നു കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കടുവ പശുവിന്റെ മേല്‍ ചാടി വീണത്. ഓടിമാറിയ അപ്പച്ചന്‍ ് ആല അടിക്കുന്ന ചൂല്‍ തിരിച്ച് പിടിച്ച് കടുവയെ തല്ലുകയായിരുന്നു.ആലയില്‍ വേറെയും നാല് പശുക്കള്‍ ഉണ്ടായിരുന്നതിനാല്‍ പുറത്ത് ഇറങ്ങാന്‍ കഴിഞ്ഞില്ല.അപ്പച്ചന്റെ നിലവിളി കേട്ട ഭാര്യ വല്‍സല നിലവിളിച്ച് ഓടി എത്തിയപ്പോള്‍ കടുവ ആലയുടെ ഒരു ഭാഗം തകര്‍ത്ത് പുറത്ത് ചാടി. തലനാരിഴക്കാണ് അപ്പച്ചന്‍ രക്ഷപ്പെട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!