മെറ്റല്‍ എന്‍ഗ്രെയ്‌വിംങ്ങിലും  കാര്‍ട്ടൂണിലും താരമായി വൃന്ദ

0

മെറ്റല്‍ എന്‍ഗ്രെയ് വിംങ്ങിലും കാര്‍ട്ടൂണ്‍ വരയിലും താരമായി കല്ലോടി സെന്റ് ജോസഫ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി വൃന്ദ അനീഷ്.തകരഷീറ്റില്‍ മനോഹരമായ ചിത്രങ്ങളാണ് നിമിഷങ്ങള്‍ക്കുള്ളില്‍ വൃന്ദ വരക്കുന്നത്. തിരുഹൃദയം, രാമനെ തേടുന്ന സീത, ഭക്ഷണം തേടുന്ന പക്ഷി,തുടങ്ങി നിരവധി ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ് മെറ്റല്‍ഷീറ്റില്‍ തീര്‍ക്കുന്നത്.തവിഞ്ഞാല്‍ പോരൂര്‍ യവനാര്‍കുളം കല്ല്യമുണ്ട അനീഷിന്റെയും ധന്യയുടെയും മകളാണ് വൃന്ദ.

ബേട്ടില്‍ ആര്‍ട്ട്, ഗ്ലാസ്സ് പെയിന്റിംഗ്, ഫാബ്രിക്ക് പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, ചുമര്‍ചിത്രങ്ങള്‍ തുടങ്ങിയവ വരക്കുന്നതിലും വൃന്ദ മിടുക്കിയാണ്. പ്രളയം, എന്‍.എച്ച് 766 ലെ യാത്ര നിരോധനം എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് വരച്ച കാര്‍ട്ടൂണുകളും ഏറെ ശ്രദ്ധനേടിയിട്ടുണ്ട്.പഠനത്തിന് ഒപ്പം മെറ്റല്‍ എന്‍ഗ്രയ് വിംങ്ങും, കാര്‍ട്ടൂണ്‍ വരയും ചിത്രരചനയും തുടരുവാന്‍ തന്നെയാണ് വൃന്ദയുടെ തീരുമാനം.നിരവധി മല്‍സരളില്‍ സമ്മാനവും നേടിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി.സഹോദരന്‍ അനന്ദ് കൃഷ്ണയും ചേച്ചിക്ക് ഒപ്പം ചിത്രങ്ങള്‍ വരയ്ക്കും.

Leave A Reply

Your email address will not be published.

error: Content is protected !!