ബത്തേരി ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററാവാന്‍ സാധ്യത

0

ബത്തേരി ലാര്‍ജ് ക്ലസ്റ്ററാകാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കോവിഡ് അവലോകന യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ സൂചന നല്‍കിയത്. ഇതോടെ നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണായ ബത്തേരിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കാം.സുല്‍ത്താന്‍ ബത്തേരിയില്‍ വലിയൊരു വ്യാപാര സ്ഥാപനത്തിലെ 17 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സ്ഥാപനത്തിലെ ജീവനക്കാരുമായുള്ള സമ്പര്‍ക്കത്തില്‍ 300ലധികം പേര്‍ വരുമെന്നാണ് കണക്കാക്കുന്നത്. ഇവരെയെല്ലാം കണ്ടെത്തി പരിശോധന നടത്തിവരുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!
19:04