അതിഥി തൊഴിലാളികള്‍ക്ക് സ്‌നേഹ നിര്‍ഭരമായ യാത്രയയപ്പ് ഒരുക്കി നാട്ടുകാര്‍

0

മാനന്തവാടി വരടി മൂലയിലാണ് യാത്രയയപ്പ് നല്‍കിയത്. വരടി മൂലയിലും വള്ളിയൂര്‍ക്കാവിലുമായി ഒരു വര്‍ഷമായി താമസിച്ച് വരുന്ന 105 അതിഥി തൊഴിലാളികളാണ് ജന്മദേശമായ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലേക്ക് 2 ബസ്സുകളിലായി യാത്ര തിരിച്ചത്. ബസ് വാടകയിനത്തില്‍ 5 ലക്ഷമാണ് തൊഴിലാളികള്‍ പിരിച്ചെടുത്തത്. ഇവര്‍ക്ക് യാത്രക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയതും, വെള്ളവും, ലഘുഭക്ഷണവും നല്‍കിയതും പ്രദേശത്തെ വ്യാപാരിയായ കെ കെ മത്തായിയാണ്. സാബു പൊന്നിയില്‍, കെ സി വിനോദ്, രാജീവന്‍ വരടി മൂല, ബേബി കീരക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!