വയനാട്ടിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ചു

0

ജില്ലയില്‍ 15 പേര്‍ക്ക് കൂടി കോവിഡ്
6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
21 പേര്‍ക്ക് രോഗമുക്തി

നാദാപുരത്ത് നിന്നെത്തി ചികിത്സയില്‍ കഴിയുന്ന എടവക സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള പുളിഞ്ഞാല്‍ സ്വദേശി(21),ജൂലൈ 21 മുതല്‍ ചികിത്സയിലുള്ള തൃശ്ശിലേരി സ്വദേശിയായ 48 കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള പയ്യമ്പള്ളി സ്വദേശി(52), ജൂലൈ 12 മുതല്‍ ചികിത്സയിലുള്ള ബൈരക്കുപ്പ സ്വദേശിയായ 75 കാരിയുടെ സമ്പര്‍ക്കത്തിലുള്ള ബൈരക്കുപ്പ സ്വദേശി(39), എറണാകുളത്ത് ചികിത്സയിലുള്ള കല്‍പ്പറ്റ പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന 53 കാരന്‍, കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന മാനന്തവാടി സ്വദേശി (24), മക്കിയാട് സ്വദേശി (27) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.ജൂലൈ അഞ്ചിന് ദുബായില്‍ നിന്ന് വന്ന അമ്പലവയല്‍ സ്വദേശി(28), ജൂലൈ 14 ന് ഷാര്‍ജയില്‍ നിന്നെത്തിയ അമ്പലവയല്‍ സ്വദേശി (36), ജൂലൈ നാലിന് സൗദി അറേബ്യയില്‍ നിന്ന് വന്ന കണിയാരം സ്വദേശി (65), ജൂലൈ ആറിന് ദുബൈയില്‍ നിന്ന് വന്ന ചെറുകാട്ടൂര്‍ സ്വദേശി (32), ജൂലൈ 23 ന് കര്‍ണാടകയില്‍ നിന്ന് വന്ന പയ്യമ്പള്ളി സ്വദേശികള്‍(47,43), ജൂലൈ 13 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന പേരിയ സ്വദേശി (37),ജൂലൈ 23 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മാനന്തവാടി പിലാക്കാവ് സ്വദേശി (42), ജൂലൈ 12 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന ചെന്നലോട് സ്വദേശി (27).

Leave A Reply

Your email address will not be published.

error: Content is protected !!