റേഡിയോ മാറ്റൊലി മനുഷ്യാവകാശ പുരസ്ക്കാരം ജയരാജ് ബത്തേരിക്ക്

0

നീതി നിഷേധങ്ങൾകെതിരെ കണ്ണ് തുറക്കുന്നതായിരിക്കണം മാധ്യമ പ്രവർത്തനമെന്ന് സാഹിത്യ നിരൂപകൻ കൽപ്പറ്റ നാരായണൻ.റേഡിയോ മാറ്റൊലി മനുഷ്യാവകാശ പുരസ്ക്കാര വിതരണം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.പുതുമ കാണാനുള്ള കണ്ണ് ഉണ്ടാവണമെന്നും കൽപ്പറ്റ നാരായണൻ.ജയരാജ് ബത്തേരിക്കാണ് ഇത്തവണത്തെ പുരസ്ക്കാരം ലഭിച്ചത്

വർത്തമാനകാലഘട്ടത്തിൽ മാധ്യമങ്ങളുടെ പങ്ക് വലുതാണ് എന്തും വാർത്തായാവുന്ന കാലമാണിത് ഈ കാലഘട്ടത്തിൽ സ്വതന്ത മാധ്യമ പ്രവർത്തനമെന്നത് വ്യതിചലിക്കപ്പെട്ടുവെന്നതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ പ്രത്യേകതയെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു.(1360 By te)
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി മുഖ്യാഥിതിയായിരുന്നു. മാറ്റൊലി സ്ഥാപക ഡയക്ടർ ഡോ.ഫാദർ.തോമസ് ജോസഫ് തേരകം അദ്ധ്യക്ഷത വഹിച്ചു.കണ്ണൂർ സർവ്വകലാശാല ക്യാംപസ് ഡയറക്ടർ ഡോ.പി.കെ.പ്രസാദൻ, മാനന്തവാടി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സുരേഷ് തലപ്പുഴ, ഡേ.പി.പി.ഷാജു, മാറ്റൊലി ഡയറക്ടർ ഡേ.ഫാദർ സെബാസ്റ്റ്യൻ പുത്തേൽ, പി.പ്രദീപ്, എ.സജിത്ത്, ഷാജു പി.ജയിംസ്, തുടങ്ങിയവർ സംസാരിച്ചു.ജയരാജ് ബത്തേരി മറുപടി പ്രസംഗം നടത്തി.ചടങ്ങിനോടനുബന്ധിച്ച് മാധ്യമ സെമിനാറും നടന്നു. മാധ്യമ പ്രവർത്തകരായ എം.കമൽ, രമേഷ് എഴുത്തച്ഛൻ, പ്രൊഫസർ.ജോസഫ് കെ.ജോബ് തുടങ്ങിയവർ നേതൃത്വം നൽകി

Leave A Reply

Your email address will not be published.

error: Content is protected !!