സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് വൈകും

0

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് വൈകും. ജൂലൈ അവസാനം വരെ സ്‌കൂളുകള്‍ തുറക്കരുതെന്നാണ് കേന്ദ്ര നിര്‍ദേശം. എന്നാല്‍, ജൂലൈ കഴിഞ്ഞാലും സ്‌കൂളുകള്‍ തുറന്ന് സാധാരണ രീതിയില്‍ അധ്യയനം ആരംഭിക്കാന്‍ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.

ദിനംപ്രതി സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതാണ് ആശങ്കയ്ക്ക് കാരണം. ഓഗസ്റ്റിലെ രോഗവ്യാപനതോത് കണക്കിലെടുത്തായിരിക്കും സ്‌കൂളുകള്‍ തുറക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിലെ ഏതാനും സ്‌കൂളുകള്‍ ഓണത്തിനു ശേഷമെങ്കിലും പരീക്ഷണ അടിസ്ഥാനത്തില്‍ തുറക്കുന്നതും പരിഗണനയിലാണ്. എന്നാല്‍, സിലബസ് വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസവകുപ്പ് ഇപ്പോള്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. സ്‌കൂളുകള്‍ സെപ്റ്റംബറില്‍ തുറക്കാനായില്ലെങ്കില്‍ മാത്രമെ സിലബസ് വെട്ടിച്ചുരുക്കുന്നത്് ആലോചിക്കൂ. നിലവില്‍ സിലബസ് വെട്ടിച്ചുരുക്കുന്ന കാര്യം പരിഗണനയിലില്ല. നിലവില്‍ പല സ്‌കൂളുകളും കോവിഡ് ചികിത്സയ്ക്കും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുമായി ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനത്തിപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നു.അതേസമയം, സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ മാനദണ്ഡം പ്രഖ്യാപിച്ചേക്കും. ഓഗസ്റ്റോടെ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave A Reply

Your email address will not be published.

error: Content is protected !!