കൽപ്പറ്റ: മോട്ടോർ തൊഴിലാളി ഭേദഗതി ബില്ല് പിൻവലിക്കണമെന്ന് എസ്.ടി.യു ജില്ലാ പ്രവർത്തക സമിതിയംഗങ്ങളുടേയും ഫെഡറേഷൻ ഭാരവാഹികളുടെയും യോഗം ആവശ്യപ്പെട്ടു.യോഗം സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്തു.എസ്.ടി.യുവിന്റെ ആസ്ഥാന മന്ദിരമായ സീതി ഹാജി സൗധത്തിനുള്ള ആദ്യ ഗഡു സംസ്ഥാന പ്രസിഡണ്ടിനെ ഏല്പിച്ചു. ജില്ലാ പ്രസിഡണ്ട് പി.വി.കുഞ്ഞുമുഹമ്മദ് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി സി.മൊയ്തീൻ കുട്ടി സ്വാഗതം പറഞ്ഞു.ടി.ഹംസ, മുഹമ്മദ് ഇസ്മയിൽ, ഇ.ബഷീർ, പാറക്കമമ്മൂട്ടി, സലീം പച്ചിലക്കാട്, സി.മമ്മി, അബൂ ഗൂഡലായ്, ഇബ്രാഹിം പടയൻ, എൻ.മുസ്തഫ, എ.പി.ഹമീദ്, കെ.ടി.സുബൈർ, ഇ.അബ്ദുറഹിമാൻ, പരമേശ്വരൻ വൈദ്യർ, റഫീക്ക് അലി, കെ.വി.സുലൈമാൻ, എം.പി.ഹംസ, നാസർ പട്ടത്ത് പി.മുഹമ്മദ് ,പി.കെ.ഹുസൈൻ എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.