ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

0

സാമൂഹ്യ നീതി വകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസ് മുഖേന നടപ്പിലാക്കി വരുന്ന പുനരധിവാസ പദ്ധതി പ്രകാരം മുന്‍ തടവുകാര്‍, പ്രൊബേഷന്‍ മേല്‍നോട്ടത്തിലുള്ള പ്രൊബേഷണര്‍മാര്‍, അഞ്ചു വര്‍ഷത്തിലേറെയായി ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ ആശ്രിതര്‍ എന്നിവര്‍ക്കുള്ള സ്വയം തൊഴില്‍ ധനസഹായത്തിനും അതിക്രമത്തിനിരയായവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിനുമുള്ള അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ ജൂലൈ 25 നകം ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍. 04936 207157.

Leave A Reply

Your email address will not be published.

error: Content is protected !!