കാര്‍ഷിക സംസ്‌കൃതിയുടെ സന്ദേശം പകര്‍ന്ന് പൂപ്പൊലിയില്‍ പഴമൊഴി ബോര്‍ഡുകള്‍

0

അമ്പലവയല്‍: പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിില്‍ നടക്കുന്ന രാജ്യാന്തര പുഷ്പ മേളയില്‍ എത്തുന്ന സന്ദര്‍ശകരെ സ്റ്റാളുകളിലേക്ക് വരവേല്‍ക്കുന്നത് 50-ലേറെ വരുന്ന പഴമൊഴി ബോര്‍ഡുകള്‍. നടപാതയുടെ ഇരുവശങ്ങളിലുമായി ക്രമീകരിച്ചിരിക്കുന്ന ഈ ബോര്‍ഡുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രചോദനമാണ്. ‘കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം’ ‘വിത്ത് ആഴം ചെന്നാല്‍ പത്തായം നിറയും’ ‘അന്നവിചാരം മുന്ന വിചാരം’ ‘വിളഞ്ഞ കതിര്‍ വളയും’ ‘വിളയും വിത്ത് മുളയില്‍ അറിയാം’ ‘പോയാല്‍ ഒരു തേങ്ങ ആയാല്‍ ഒരു തെങ്ങ്’ ‘മുന്‍വിള പൊന്‍വിള’ ‘യത്‌നം വിളച്ചാല്‍ രത്‌നം വിളയും’ തുടങ്ങി കാര്‍ഷിക സംസ്‌കാരത്തെ അടുത്തറിയാന്‍ കഴിയുന്ന 50 ലേറെ ബോര്‍ഡുകള്‍ കൊണ്ട് ശ്രദ്ധേയമാണ് പൂപ്പൊലി.
മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരുടെ വിജയമാണ് ഈ ബോര്‍ഡുകളിലൂടെ സൂചിപ്പിക്കുന്നത്. വളര്‍ന്നു വരുന്ന തലമുറയ്ക്കും നിലനില്‍ക്കുന്ന സമൂഹത്തിനും മാതൃക കൂടിയാണ് ഇവ. പഴമയെ ഓര്‍മ്മപ്പെടുത്തുന്ന ഈ പഴമൊഴികള്‍ സന്ദര്‍ശകര്‍ക്ക് പുതുമ നല്‍കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!