ധനസഹായത്തിന് 31 വരെ അപേക്ഷിക്കാം

0

കോവിഡ്-19 പ്രതിസന്ധി മൂലം തൊഴില്‍ നഷ്ടപ്പെട്ട കേരള കൈതൊഴിലാളി ക്ഷേമപദ്ധതി, കേരള ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ ക്ഷേമനിധി, കേരള അലക്ക് തൊഴിലാളി ക്ഷേമനിധി, കേരള ഗാര്‍ഹിക തൊഴിലാളി ക്ഷേമനിധി, കേരള ക്ഷേത്രജീവനക്കാരുടെ ക്ഷേമപദ്ധതി, കേരള പാചക തൊഴിലാളി  ക്ഷേമ പദ്ധതി എന്നീ ക്ഷേമനിധികളില്‍ രജിസ്റ്റര്‍ ചെയ്ത കോഴിക്കോട്, വയനാട് ജില്ലകളിലെ തൊഴിലാളികള്‍ക്ക് കേരള സംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയിലൂടെ നല്‍കുന്ന 1000 രൂപയുടെ ആശ്വാസ ധനസഹായത്തിന് ജൂലൈ 31 വരെ അപേക്ഷിക്കാം.
എതെങ്കിലും ക്ഷേമനിധിയില്‍ നിന്നോ, ദാരിദ്രരേഖയ്ക്ക് താഴെ ഉള്‍പ്പെട്ടിട്ടുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് നല്‍കിയതോ ആയ കോവിഡ്-19 ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല. അംശാദായം കുടിശ്ശികയായി അംഗത്വം നഷ്ടപ്പെട്ടവര്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. അര്‍ഹരായവര്‍ http://lc.kerala.gov.in എന്ന വെബ് സൈറ്റില്‍ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതി തെരഞ്ഞെടുത്ത്  അംഗത്വനമ്പര്‍ രേഖപ്പെടുത്തിയാല്‍ ലഭ്യമാകുന്ന അപേക്ഷയില്‍ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തണം.  പദ്ധതി അംഗത്വ കാര്‍ഡ്, അവസാന അംശാദായം ഒടുക്കിയ രസീത്/ക്ഷേമ പദ്ധതി പാസ്സ്ബുക്ക്, ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് പാസ്സ്ബുക്ക് (ഐ.എഫ്.എസ്.സി കോഡ് ഉള്‍പ്പെടെ), ആധാര്‍കാര്‍ഡ് എന്നിവ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം.ഫോണ്‍:0495 2378480

Leave A Reply

Your email address will not be published.

error: Content is protected !!