ജൂലൈ 10ന് ചരക്കുലോറി പണിമുടക്ക്

0

ജൂലൈ പത്തിന് വയനാട്ടില്‍ ചരക്കുലോറികള്‍ 24മണിക്കൂര്‍ സൂചന പണിമുടക്ക് നടത്തും.ഇന്ധന വിലവര്‍ദ്ധനവ് തുടരുമ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും ലോറി മേഖലയെ സംരക്ഷിക്കാന്‍ നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഈ മാസം 10ന് 24 മണിക്കൂര്‍ സൂചനപണിമുടക്ക് നടത്തുന്നത്.ലോറി ഓണേഴ്‌സ് ഫെഡറേഷന്‍,ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ജില്ലയില്‍ പണിമുടക്ക് നടത്തുന്നത്.നിലവിലെ ഇന്ധന വിലവര്‍ധന കാരണം സര്‍വീസുകള്‍ നടത്താന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. എന്നിട്ടും ഈ വ്യവസായ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാകുന്നില്ലന്നാണ് ഉടമകള്‍ പറയുന്നത്.ഇന്ധന പിന്‍വലിക്കുക, ബജറ്റില്‍ അംഗീകരിച്ച മള്‍ട്ടി ആക്‌സില്‍ ലോറികളുടെ റോഡ് നികുതി ഇളവ് പ്രാവര്‍ത്തികമാക്കുക, ചരക്കു വാഹനങ്ങളുടെ രണ്ടാം പാദ ത്രൈമാസ നികുതി ഒഴിവാക്കുക, ജിപിഎസ് വിഷയത്തില്‍ ചരക്ക് ലോറികളോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സൂചന സമരം.

Leave A Reply

Your email address will not be published.

error: Content is protected !!