വൃക്ഷതൈ നടീല്‍ ധനസഹായം നല്‍കുന്നു

0

സ്വകാര്യ ഭൂമിയിലെ തടിയുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി വനം വകുപ്പ് വൃക്ഷതൈ നടുന്നതിന് പ്രോത്സാഹന ധനസഹായം നല്‍കുന്നു.  തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, വീട്ടി, കമ്പകം, കുന്നിവാക, തേമ്പാവ് തുടങ്ങിയ വൃക്ഷതൈകള്‍ നടുന്നതിനാണ് ധനസഹായം നല്‍കുന്നത്. 50 തൈകള്‍ മുതല്‍ 200 തൈകള്‍ വരെ തൈ ഒന്നിന് 50 രൂപയും 201 മുതല്‍ 400 വരെ തൈകള്‍ക്ക് 40 രൂപയും 401 മുതല്‍ 625 തൈകള്‍ക്ക് 30 രൂപയുമാണ് ധനസഹായം.  അപേക്ഷ ആഗസ്റ്റ് 15 നകം കല്‍പ്പറ്റയിലുള്ള സാമൂഹ്യ വനവല്‍കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിക്കണം.  വെബ് സൈറ്റ് www.forest.kerala.gov.in, ഫോണ്‍ 04936 202623.

Leave A Reply

Your email address will not be published.

error: Content is protected !!
05:17