വനമഹോത്സവം: വൃക്ഷതൈ നട്ടു

0

വനമഹോത്സവത്തോടനുബന്ധിച്ച് സാമൂഹ്യവനവല്‍കരണ വിഭാഗം വയനാട് ഡിവിഷന്റെ കീഴില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല തൈനടീല്‍ സംഘടിപ്പിച്ചു. കുപ്പാടി ഗവ.ഹൈസ്‌കൂളില്‍ നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബു തൈനടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ടി.ഹരിലാല്‍ മുഖ്യപ്രഭാഷണം നടത്തി.  പ്രധാനാധ്യാപകന്‍ സിറിയക് സെബാസ്റ്റ്യന്‍, അധ്യാപകരായ കെ.എസ്.ജയരാജന്‍, പി.സി.സന്തോഷ്, വി.കെ.സുനിത, വാര്‍ഡ് കൗണ്‍സിലറും പി.ടി.എ. പ്രസിഡന്റുമായ കെ.റഷിം, മദര്‍ പി.ടി.എ. പ്രസിഡന്റ് കവിത സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!