നൂതന വായ്പ പദ്ധതികളുമായി കാര്‍ഷിക ഗ്രാമ വികസന ബാങ്ക് 

0

വയനാട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് നൂതന വായ്പ പദ്ധതികള്‍ നടപ്പിലാക്കുന്നതായി ബാങ്ക് പ്രസിഡണ്ട് പി വി സഹദേവന്‍, സെക്രട്ടറി വി രഞ്ജിത്ത്, മാനന്തവാടി ബ്രാഞ്ച് മാനേജര്‍ വി രാജേന്ദ്രന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു, വയനാടന്‍ കാര്‍ഷിക മേഖലയെ സമ്പുഷ്ട്ടമാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച് വരുന്ന ബാങ്ക് മാനന്തവാടി താലൂക്കിലെ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും, ചെറുകിട കച്ചവടക്കാര്‍ക്കും ദീര്‍ഘകാലമായി വായ്പ നല്‍കുന്നതില്‍ മുന്‍പന്തിയിലാണ്.കോവിഡിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുമായി സഹകരിച്ച് മാനന്തവാടി താലൂക്കിലെ കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ കാര്‍ഷിക, ഭവന നിര്‍മ്മാണം, ചെറുകിട കച്ചവട വായ്പ എന്നിവയില്‍ ഉടന്‍ 11 കോടി 21 ലക്ഷം രൂപ വായ്പ വിതരണം ചെയ്യും

Leave A Reply

Your email address will not be published.

error: Content is protected !!