ഇന്ധനവിലവര്‍ദ്ധനവ്; ഓട്ടോറിക്ഷമേഖല പ്രതിസന്ധിയില്‍

0

കഴിഞ്ഞ 21ദിവസമായി തുടരുന്ന ഇന്ധനവിലവര്‍ദ്ധനവില്‍ പിടിച്ചുനില്‍ക്കാനാവാതെ ഓട്ടോറിക്ഷമേഖല. കൊവിഡ് 19 പ്രതിസന്ധിക്കുപുറമെ ഇന്ധന വിലയിലെ പതിനൊന്ന് രൂപയോളം വര്‍ദ്ധനവാണ് ഓട്ടോറിക്ഷാമേഖലയെ പ്രതിസന്ധിയിലാക്കുന്നത്. ഇതോടെ പലകുടുംബങ്ങളും പട്ടിണിയിലാണന്നും തൊഴിലാളികള്‍.യാത്രക്കാരില്ലാത്തതിനാല്‍ ഓട്ടവും കുറവാണ്. ഒരുദിവസം മുഴുവന്‍ ഓടിയാലും ചെലവിനുപോലും വരുമാനം ലഭിക്കുന്നില്ലന്നാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പറയുന്നത്. ഇന്ധന വിലകുറയുകയും കൊവിഡ് പ്രതിസന്ധി അകലുകയും ചെയ്താല്‍ മാത്രമേ ഇനി രക്ഷയുള്ളുവെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!