വയനാട്ടിൽ 100 സമരകേന്ദ്രങ്ങൾ തുറന്ന് ഐ.എൻ.ടി.യു.സി 

0

തൊഴിലാളി ദ്രോഹ നടപടികളിൽ ജില്ലയിലെങ്ങും പ്രതിഷേധമിരമ്പി

കൽപ്പറ്റ: തൊഴിലാളികളുടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി ജൂൺ 27 ശനിയാഴ്ച നടത്തിയ തൊഴിലാളി പ്രക്ഷോഭത്തിൽ വയനാട് ജില്ലയിൽ 100 കേന്ദ്രങ്ങളിൽ പ്രതിഷേധം അലയടിച്ചു.കോവിഡ് 19 മഹാമാരിയിൽ എല്ലാ മേഖലയിലെയും തൊഴിലാളികൾ വലിയ ബുദ്ധിമുട്ടിലാണ്.  തൊഴിലാളികൾക്ക് ആശ്വാസമേകേണ്ട സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല.  നാമമാത്ര പ്രഖ്യാപനങ്ങൾ മാത്രം നടത്തുക എന്നതിലപ്പുറം തൊഴിലാളികൾക്ക് ആശ്വാസമേകുന്ന ഒരു പദ്ധതിയും നടപ്പിലാക്കുന്നില്ലെന്നു മാത്രമല്ല അന്യായമായ വൈദ്യുതി ചാർജ് വർധനവ് അടക്കം നടപ്പിലാക്കി തൊഴിലാളികളുടെ നടുവൊടിക്കുകയാണ്. കേന്ദ്ര സർക്കാരാവട്ടെ 12 മണിക്കൂർ ആയി തൊഴിൽ സമയം വർദ്ധിപ്പിക്കുകയും കുത്തക മുതലാളിമാനേജ്മെൻ്റുകൾക്കനുകൂലമായി തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്തു കൊണ് തൊഴിലാളി വിരുദ്ധ നടപടികളുമായി മുന്നോട്ടു പോവുകയാണ്. ഇത്തരം തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ ഐ.എൻ.ടി.യു.സി പ്രഖ്യാപിച്ച സമരം ജില്ലയിലെങ്ങും തൊഴിലാളികളുടെ നേതൃത്വത്തിൽ വൻപ്രതിഷേധമിരമ്പി. അശാസ്ത്രീയമായ ഇലക്ട്രിസിറ്റി ബില്ലുകൾ പിൻവലിക്കുക, ഓൺലൈൻ വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പുവരുത്തുന്ന തരത്തിൽ ടി.വി യും സ്മാർട്ട് ഫോണും ലഭ്യമാക്കുക, ക്ഷേമനിധി അംഗങ്ങൾക്ക് പ്രഖ്യാപിച്ച ധനസഹായം കൃത്യമായി നൽകുക, കാരുണ്യ ചികിത്സാ പദ്ധതി പുന:സ്ഥാപിക്കുക, അശാസ്ത്രീയമായി നടപ്പിലാക്കിയ ബെവ് കോ ആപ്പ് പിൻവലിക്കുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു മാസത്തെ ശമ്പളം ധനസഹായമായി അനുവദിക്കുക തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം സംഘടിപ്പിച്ചത്. സമരത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് പി.പി. ആലി കൽപ്പറ്റയിൽ നിർവഹിച്ചു.ഡി.സി.സി.പ്രസിഡണ്ട് ഐ.സി ബാലകൃഷ്ണൻ ബത്തേരിയിലും കെ.സി.റോസക്കുട്ടി ടീച്ചർ നെന്മേനിയിലും കെ.എൽ പൗലോസ് പുല്പള്ളിയിലും പി.വി ബാലചന്ദ്രൻ അമ്പലവയലിലും പി.കെ ജയലക്ഷ്മി തലപ്പുഴയിലും സി.പി. വർഗ്ഗീസ് ബത്തേരി സ്വതന്ത്ര മൈതാനിയിലും എം.എ ജോസഫ് കാവും മന്ദത്തും പി.കെ.അനിൽകുമാർ മേപ്പാടിയിലും സി.ജയപ്രസാദ് റാട്ടക്കൊല്ലിയിലും പി.കെ.അബ്ദുറഹ്മാൻ പടിഞ്ഞാറത്തറയിലും പി.ഡി സജി മുള്ളൻകൊല്ലിയിലും പി.എം സുധാകരൻ കേണിച്ചിറയിലും ചിന്നമ്മ ജോസ് വെള്ളമുണ്ടയിലും സംഷാദ് മരക്കാർ മുട്ടിലിലും ഗിരീഷ് കൽപ്പറ്റ പുല്പാറയിലും ടി.എ.റെജി മാനന്തവാടിയിലും ഉമ്മർ കുണ്ടാട്ടിൽ ബത്തേരി മിനി സിവിൽ സ്റ്റേഷനിലും ബി.സുരേഷ് ബാബു അരപ്പറ്റയിലും പി.എൻ ശിവൻ പുല്പള്ളിയിലും, മോഹൻദാസ് കോട്ടക്കൊല്ലി വാഴവറ്റയിലും പി.എം ജോസ് പടിഞ്ഞാറത്തറയിലും  സാലി റാട്ടക്കൊല്ലി കൽപ്പറ്റ മുനിസിപ്പൽ ഓഫീസ് പരിസരത്തും സമരം ഉദ്ഘാടനം ചെയ്തു. സമരകേന്ദ്രങ്ങളിൽ കോൺഗ്രസ് -ഐ.എൻ.ടി.യു.സി സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!