നിലവില്‍ 3631പേർ ജില്ലയില്‍ നിരീക്ഷണത്തില്‍

0

ഇന്ന് നിരീക്ഷണത്തിലായ 244 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3631 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുളളത്. മുപ്പത്തിമൂന്ന് പേര്‍ ജില്ലാ ആശുപത്രിയിലും 1599 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തിലുളളത്. അതേസമയം ഇന്ന് 198 പേര്‍ കൂടി നിരീക്ഷണക്കാലം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 2884 സാമ്പിളുകളില്‍ 2501 ആളുകളുടെ ഫലം ലഭിച്ചതില്‍ 2448 നെഗറ്റീവും 53 പോസിറ്റീവുമാണ്.431 സാമ്പിളുകളുടെ ഫലം ലഭിച്ചിട്ടില്ല. സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ  ഭാഗമായി ജില്ലയില്‍ നിന്നും ആകെ 4255 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 3660 ല്‍ 3635 നെഗറ്റീവും 25 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!